മൈത്ര്യം

മൈത്ര്യം

ഉഷസന്ധ്യകൾ  വിരിക്കുമീ ആർക്കരശ്മിതൻ-

ആലിംഗനത്താൽ  മാരിവിൽ  തീർത്തിടും,

പുൽനാമ്പിൻ  ജലകണം മ്രന്ത്രിച്ചു,

ആത്മസവേ, നിൻ  സൗഹൃദം-

ജനിമൃതികൾക്കുമപ്പുറമെന്നോർക്കുക!!

 

ചായം ചാർത്തിടും ഋതുക്കൾ, ധരണിയോട് മന്ത്രിച്ചു

നിന്നെ ഞാൻ  വർണങ്ങളിൽ ചാലിച്ചെടുക്കും.

സുസ്മേരവദനയായ് ധരിത്രിയോ

മിത്രത്തെ പുണർന്നിടുന്നു.

 

നിലാവിൻ  തലോടലിൽ  വിരിയുമീ-

പാരിജാതസുമം മന്ത്രിച്ചു, ഹൃദ്യമീ സൗരഭ്യം

വെണ്ണിലാവേ നീയെനിക്കേകി, ആത്മസഖേ

ചാരിതാർഥ്യയായി  ഞാൻ!!

 

പാറിപറന്ന തൊങ്ങലൊതുക്കി, കുഞ്ഞിക്കിളി

കാറ്റിനോട്  മന്ത്രിച്ചു,

വിരാമമായെൻ  വിജനത നിൻ  തഴുകലിൽ;

ആത്മസഖേ, പോയ്മറയല്ലേ നീ!!

 

നീരൊഴുക്കിൽ  നീരാടി ഗോമേദകം,

അരുവിയോടുരിയാടി, നിന് ധാരയെന്നെ-

മിനുക്കി, തിളക്കമാർന്നെൻ  അന്തരംഗം വിതുമ്പി

ഒഴുകൂ നീ നിർലോഭം,

ജഗത്തിന് തിന്മകൾ  ഒഴുകി തീരട്ടെ

നിൻ  പ്രവാഹത്തിൽ, തിളങ്ങട്ടെ

അന്തരംഗം സൗഹൃദത്താൽ! 

ആത്മമിത്രമേ…..നിൻ  ജൽപനങ്ങൾ   

ഓർത്തിടുന്നു ഞാനീവേളയിൽ –

“പ്രണയം കുസുമതുല്യമെങ്കിൽ  

സൗഹൃദമല്ലോ  തണലേകും വടവൃക്ഷമേവർക്കും !!”

 

 

 

Leave a Reply

Your email address will not be published. Required fields are marked *