നീ ആഗ്രഹിക്കുന്നതെന്തും

നീ ആഗ്രഹിക്കുന്നതെന്തും

ഏയ്ഞ്ചൽ ഗോൺസാൽവസ് (1925 – 2008 ) 

സ്പാനിഷ് കവിത 

വിവർത്തനം: ഉണ്ണി ആർ

നിനക്ക് കാശുണ്ടെങ്കിൽ, എനിക്കൊരു മോതിരം വാങ്ങുക
നിനക്കൊന്നുമില്ലങ്കിൽ ,നിന്റെ ചുണ്ടു തരിക,
എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ,എന്നോടൊപ്പം വരിക
– എന്നാൽ പിന്നീട് എന്താണ് ചെയ്തതെന്ന് നിനക്കറിയില്ലായിരുന്നു എന്ന് പറയരുത്.

പ്രഭാതത്തിൽ നീ ശേഖരിച്ച വിറകുകൾ
നിന്റെ കൈക്കുള്ളിൽ പൂക്കളാവുന്നു.
നിന്നെ ഞാൻ ഇതൾ പോലെ കവർന്ന് എന്നിലേക്കുയർത്തുന്നു ,
നീ എന്നെ വിട്ടുപോയാൽ ഞാൻ നിന്റെ സുഗന്ധം കൈക്കലാക്കും.

എന്നാൽ നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു :
പോകാനാണ് തീരുമാനമെങ്കിൽ ,ഇതാണ് വാതിൽ :
മാലാഖയെന്ന് ഇതിനു പേര് കണ്ണീരിലേക്കാണിത്  നയിക്കുക .

 

Leave a Reply

Your email address will not be published. Required fields are marked *